
തിരുവനന്തപുരം: ദല്ലാൾ നന്ദകുമാറിന്റെ ആരോപണങ്ങൾക്ക് ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കെ.സുധാകരൻ എം.പി, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ എന്നിവർ മറുപടി പറയണമെന്ന് സേവ് കേരള ഫോറം ജനറൽ സെക്രട്ടറി കെ.എം.ഷാജഹാൻ ആവശ്യപ്പെട്ടു. പ്രധാന മുന്നണികളിലെ നേതാക്കൾ പല സന്ദർഭങ്ങളിലും ഒത്തുകളിച്ചിട്ടുണ്ടെന്നാണ് നന്ദകുമാറിന്റെ വെളിപ്പെടുത്തലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.