കൊല്ലം: കുട്ടികളിൽ ഉയർന്ന നിലവാരത്തിലുള്ള ചലച്ചിത്രാസ്വാദനശീലം വളർത്തുന്നതിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന രണ്ട് ചലച്ചിത്രസ്വാദന ശിൽപ്പശാലകളിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൊല്ലത്തും തലശേരിയിലുമായി ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ 8, 9, 10 ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. കൊല്ലത്ത് മേയ് 6, 7, 8 തീയതികളിലാണ് ക്യാമ്പ്. താമസവും ഭക്ഷണവും സൗജന്യം. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലുള്ളവർക്ക് കൊല്ലത്തും മറ്റു ജില്ലകളിലുള്ളവർക്ക് തലശേരിയിലെ ക്യാമ്പിലുമാണ് പ്രവേശനം. സിനിമയിൽ താൽപ്പര്യമുള്ള കുട്ടികൾ മേയ് 3ന് വൈകിട്ട് 5ന് മുമ്പായി ഫോൺ മുഖേനയോ ഇ - മെയിൽ വഴിയോ പേര് രജിസ്റ്റർ ചെയ്യാം. പ്രായം, പഠിക്കുന്ന ക്ലാസ്, സ്‌കൂൾ, ജില്ല, പൂർണമായ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നിവ സഹിതമുള്ള അപേക്ഷകൾ cifra@chalachitraacademy.org എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. ഫോൺ: 8289862049, 9778948372.