
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 മെയ് 1 - 1199 മേടം 18 ബുധനാഴ്ച. പുലർച്ചെ 4 മണി 8 മിനിറ്റ് 56 സെക്കന്റ് വരെ ഉത്രാടം നക്ഷത്രം ശേഷം തിരുവോണം നക്ഷത്രം
അശ്വതി: പ്രണയ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും. യാത്രയില്‍ നേട്ടം കിട്ടും, അവിചാരിത ധനനേട്ടം, ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും ശമനം ഉണ്ടാകും.
ഭരണി: അപ്രതീക്ഷിതമായി സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാനിടയുണ്ട്. മനസ്സിന് സന്തോഷവും സമാധാനവും കിട്ടും, സാമ്പത്തിക പുരോഗതി ഉണ്ടാകും, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയം.
കാര്‍ത്തിക: അത്ര അനുകൂലമായ ഫലങ്ങൾ ആയിരിക്കില്ല ഇന്ന്. ഉദ്യോഗസംബന്ധമായ പ്രശ്‌നത്തിനു സാദ്ധ്യത. ബന്ധുജനങ്ങളുമായി കലഹം, ആരോഗ്യപരമായ പ്രയാസങ്ങള്‍ നേരിടേണ്ടി വരും, ഈശ്വരാധീനം കുറയും.
രോഹിണി: സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകില്ല. കുടുംബാന്തരീക്ഷം മോശമാകും. പ്രണയ നൈരാശ്യം, ദുരിതങ്ങള്‍, നേതൃത്വ ഗുണം നഷ്ടപ്പെടും, തൊഴില്‍ മുഖേനെ പ്രയാസങ്ങളും ബദ്ധപ്പാടും.
മകയിരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത് മനസിനെ അസ്വസ്ഥപ്പെടുത്തും. ദാമ്പത്യ കലഹത്തിന് സാദ്ധ്യതയുണ്ട്. ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടും.
തിരുവാതിര: സുഹൃത്തുക്കളോടൊപ്പമോ കുടുംബത്തോടൊപ്പമോ ഉല്ലാസ യാത്രയ്ക്ക് പോകും. ഇഷ്ടഭക്ഷണ ലാഭം ഉണ്ടാകും.സമ്മാന ലാഭം, എല്ലാ കാര്യങ്ങളും ബുദ്ധിപരമായി ചിന്തിച്ചു ചെയ്യുക, എന്നാല്‍ ഗുണം കിട്ടും, മാതാവിന്റെ സഹായം കിട്ടും.
പുണര്‍തം: വിവാഹജീവിതത്തില്‍ ചില വിഷമതകള്‍ വന്നുഭവിക്കും, കരുതലോടെയിരിക്കുക. ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും, അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, വൃഥാപവാദങ്ങള്‍.
പൂയം: കലാരംഗത്തെ പ്രകടനത്തിന് അംഗീകാരം ലഭിക്കും. ബന്ധുഗുണം ഉണ്ടാകും. വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടും. ധനപരമായ കാര്യങ്ങളില്‍ വിജയം, പരസഹായത്താല്‍ സുഖാനുഭങ്ങള്‍, ഗുരുഭക്തി, വിവാഹംമൂലം ഉയര്‍ച്ച.
ആയില്യം: വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് കാര്യങ്ങൾ അനുകൂലമാകും. ബന്ധുസമാഗമം ഉണ്ടാകും. ധീരത പ്രകടിപ്പിക്കും, ജീവിതം സേവനപരം, സന്താന ഭാഗ്യം, നയപരമായ പെരുമാറ്റം, സാമൂഹ്യ സേവനം, മത്സര വിജയം, അധികാര പ്രയോഗം.
മകം: കാര്യവിജയവും, കര്‍മരംഗത്തെ ഉയര്‍ച്ചയും നിമിത്തം മനഃശാന്തി കൈവരും. ആരോഗ്യപരമായ അസ്വസ്ഥതകളിൽ നിന്ന് ആശ്വാസം ലഭിക്കും. ഉപരിപഠനത്തിന് അനുകൂലമായ സമയം, കുടുംബത്തില്‍ മാന്യത ലഭിക്കും, ആരോഗ്യം സംരക്ഷിക്കും.
പൂരം: ബിസിനസ് രംഗം വിപുലീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. തൊഴിൽ രംഗത്ത് അംഗീകരിക്കപ്പെടും. വിദ്യാവിജയം, ബുദ്ധി പരമായി കാര്യങ്ങള്‍ നിറവേറ്റും, സുഹൃത്തുക്കള്‍ സഹായിക്കും, ജീവിതം സുഖകരം ആയിരിക്കും, രാഷ്ട്രീയപ്രേമം, ദൈവഭക്തി.
ഉത്രം: യാത്രാഗുണം ഉണ്ടാകും. വീട് മോടിപിടിപ്പിക്കാനുള്ള കാര്യങ്ങൾ ചെയ്യും. കച്ചവടക്കാർക്ക് ധനനേട്ടം പ്രതീക്ഷിക്കാം. പ്രയത്ന നേട്ടം, മനഃശക്തി, വേഷപ്രധാനി, നല്ല സുഹൃത്തുക്കള്‍, ഉത്സാഹി, ദൃഢനിശ്ചയം, സ്വതന്ത്രമായി ചിന്തിച്ചു പ്രവർത്തിക്കും, വിശാല വീഷണം.
അത്തം: ഗൃഹത്തിൽ സമാധാനം നിലനിൽക്കും. സന്താനശ്രേയസ്സും കുടുംബ ഐക്യവും ഉണ്ടാകും. കുടുബസുഖം, പ്രായോഗിക ബുദ്ധി, ബന്ധുസഹായം, സുഖത്തിനുവേണ്ടി ധനവും സമയവും ചെലവഴിക്കും, എല്ലാവരാലും ആകര്‍ഷിക്കപ്പെടും.
ചിത്തിര: കാര്യങ്ങള്‍ വിചാരിച്ചതുപോലെ മുന്നോട്ടു പോകും. മറ്റുള്ളവരെ സഹായിക്കും, പരിശ്രമശീലം കൂടുതല്‍ ആയിരിക്കും അതില്‍ വിജയിക്കുകയും ചെയ്യും, ഒരുകാര്യത്തിനും മടി വിചാരിക്കരുത്.
ചോതി: തൊഴിൽ രംഗത്തെ ചില കാര്യങ്ങൾ മനസിനെ അസ്വസ്ഥമാക്കാൻ ഇടയുണ്ട്. കടബാദ്ധ്യതകള്‍ ഉണ്ടാകും. വ്യവഹാരനഷ്ടം, ശത്രുഭയം, സഹോദരസ്ഥാനീയരുമായി കലഹം ഉണ്ടാകാന്‍ ഉള്ള സാദ്ധ്യത, വരവിനേക്കാള്‍ ചെലവ് അധികരിച്ച് നില്‍ക്കും.
വിശാഖം: കാര്യങ്ങളിൽ ഇന്ന് ഉറച്ച നിലപാട് സ്വീകരിക്കും. വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ അലസത പ്രകടമാക്കും. കുടുംബത്തില്‍ ഓഹരി പങ്കുവയ്ക്കുന്നതിനെ കുറിച്ച് അഭിപ്രായ ഭിന്നത, ആവേശപൂര്‍വ്വം ജോലികള്‍ ചെയ്തു തീര്‍ക്കും.
അനിഴം: ബന്ധുജനങ്ങളുമായി കലഹത്തിന് സാദ്ധ്യതയുണ്ട്. കലാരംഗത്ത് അവസരങ്ങള്‍ നഷ്ടപ്പെടും. വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, മറ്റുള്ളവരുടെ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുത്, അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും.
കേട്ട: പുതിയ കാര്യങ്ങൾ തുടങ്ങാൻ സമയം അത്ര അനുകൂലമല്ല. രഹസ്യം സൂക്ഷിക്കാന്‍ കഴിയും, ഒരേ സമയം വിവിധ തരത്തിലുള്ള സംഗതികളില്‍ ഏര്‍പ്പെടും, ശത്രുക്കളുടെ ഉപദ്രവം കുറയും, കോപം ഒഴിവാക്കുക, തൊഴില്‍ നഷ്ടം.
മൂലം: അന്യദേശവാസം മൂലം കഷ്ടത അനുഭവിക്കേണ്ടതായി വരും. പല കാര്യങ്ങളിലും തടസ്സങ്ങൾ നേരിടാനിടയുണ്ട്. അപകടത്തില്‍ നിന്നും പാഠം, രോഗ ദുരിതം, ശത്രുവര്‍ദ്ധന, അനിയന്ത്രിതമായ ചെലവുകള്‍, പരാശ്രയശീലം, വിഷയാസക്തി.
പൂരാടം: പുതിയ ജോലിയിൽ പ്രവേശിക്കാൻ ഇനിയും കാത്തിരിക്കേണ്ടതായി വരും. കർമ്മ മേഖലയിൽ അപ്രതീക്ഷിത പ്രതിസന്ധി ഉണ്ടായേക്കാം. പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം, പലവിധകുഴപ്പങ്ങളില്‍പ്പെടും.
ഉത്രാടം: യാത്രകൾ ഗുണകരമാകും. സന്തോഷം, സമാധാനം, കാര്യവിജയം തുടങ്ങിയവയൊക്കെ ഉണ്ടാകും. സൗന്ദര്യബോധം വര്‍ദ്ധിക്കും, പരിശ്രമശീലം കൂടുതല്‍ ആയിരിക്കും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്പ്പെടുത്താന്‍ സാധിക്കും.
തിരുവോണം: യാത്രയ്ക്കിടയിൽ ഒരു നല്ല സുഹൃത്തിനെ ലഭിക്കും. വിവാഹ കാര്യത്തിൽ തീരുമാനമാകാൻ ഇടയുണ്ട്. മനഃസന്തോഷമുണ്ടാകുന്ന വാർത്തകൾ ശ്രവിക്കും. കുടുബപരമായി സ്വസ്ഥതയും സമാധാനവും, ശത്രുഭയം മാറിക്കിട്ടും, പുതിയ അവസരങ്ങള്‍, പലതരത്തില്‍ ധനനേട്ടം.
അവിട്ടം: ഔദ്യോഗിക സ്ഥാനം വഹിക്കുന്നവർ വളരെ ആലോചിച്ച് മാത്രം തീരുമാനങ്ങൾ എടുക്കുക. പ്രണയ ജീവിതം സന്തോഷകരമായിരിക്കും. സമ്മാനങ്ങൾ ലഭിക്കാനിടയുണ്ട്. ദൈവാനുകൂല്ല്യം, വാഗ്ദാനങ്ങള്‍ പാലിക്കപ്പെടും, യാത്രയില്‍ ഗുണാനുഭങ്ങള്‍, മുതിര്‍ന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും.
ചതയം: ചെലവുകള്‍ നിയന്ത്രിക്കും. ശത്രുക്കളുമായി രമ്യതയിൽ എത്തും. കേസുകളില്‍ നിന്നും രക്ഷ, വ്യവഹാര വിജയം, കര്‍മ്മപുഷ്ടി, കര്‍മ്മ രംഗത്ത് നേട്ടം, കുടുംബാംഗങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടാകും, പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും.
പൂരുരുട്ടാതി: പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ സമയമാണ്. വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ പുരോഗതി പ്രകടമാക്കും. മധുരമായി സംസാരിക്കുന്നത് കൊണ്ട് അധികാരികള്‍ സൗമ്യമായ രീതിയില്‍ ഇടപെടും, എതിര്‍പ്പുകളെ അതിജീവിക്കും.
ഉത്തൃട്ടാതി: വിവേകത്തോടെ പ്രവര്‍ത്തിക്കുക. കര്‍മനേട്ടങ്ങള്‍ വര്‍ദ്ധിക്കും. ബന്ധുജന സഹായം, സുഹൃത് സഹായം എന്നിവ ഉണ്ടാകും. നിദ്രാസുഖം, എല്ലാവരെയും ആകര്‍ഷിക്കും, ജീവിതം സുഖകരം ആയിരിക്കും, എല്ലാവരോടും നീതി പുലര്‍ത്തും.
രേവതി: വിദേശ നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയരുത്. പുതിയ ജോലിക്കായുള്ള പരിശ്രമം തുടരുക. സാമ്പത്തിക പുരോഗതി, ദൈവാധീനം, ബുദ്ധിപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യും, ധനനേട്ടം, കുടുബ സമാധാനം, മറ്റുള്ളവരെ സഹായിക്കും.