
വിവിധ പഠനവകുപ്പുകളിൽ പി.ജി/ എം.ടെക് കോഴ്സു കളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കേണ്ട തീയതി മേയ് 10 വരെ നീട്ടി. 50 ശതമാനം മാർക്കോടെ ബിരുദം ആണ് യോഗ്യത. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. അപേക്ഷകൾ admissions.keralauniversity.ac.in/css2024/ വഴി ഓൺലൈനായി സമർപ്പിക്കാം. അപേക്ഷാഫീസ് 750 രൂപ. വിശദവിവരങ്ങൾക്ക് ഫോൺ - 0471-2308328. ഇമെയിൽ: csspghelp2024@gmail.com
പരീക്ഷാഫലം
ബി.ടെക് പാർട്ട് ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (2013 സ്കീം) - നാലാം സെമസ്റ്റർ (നവംബർ 2022), ആറാം സെമസ്റ്റർ (മേയ് 2023) സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
രണ്ടും നാലും സെമസ്റ്റർ B.P.Ed (2020 സ്കീം രണ്ടുവർഷ കോഴ്സ്) സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 6 വരെയും 150 രൂപ പിഴയോടെ 8 വരെയും 400 രൂപ പിഴയോടെ 10
വരെയും അപേക്ഷിക്കാം.
ടൈംടേബിൾ
ഒന്നും രണ്ടും സെമസ്റ്റർ മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (എം.എൽ.ഐ.എസ് സി) (വിദൂര വിദ്യാഭ്യാസം - റഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ, മേഴ്സി ചാൻസ് 2017
അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ വെബ്സൈറ്റിൽ.
എം.ജി ക്യാറ്റ്; ഓൺലൈൻ രജിസ്ട്രേഷൻ
എം.എ, എം.എസ്സി, എം.ടി.ടി.എം, എൽ എൽ.എം. എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ പ്രോഗ്രാമുകളിൽ 2024 വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ മേയ് അഞ്ചിന് അവസാനിക്കും.
ഫോൺ: 0481 2733595, 0481 2733367.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ എൽ.ബി (2021 അഡ്മിഷൻ റഗുലർ, 2028, 2019, 2020 അഡ്മിഷനുകൾ സപ്ലിമെന്ററി), നാലാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി 2017 അഡ്മിഷൻ സപ്ലിമെന്ററി, 2016 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2015 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2014 അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ്) നവംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല പരീക്ഷാഫലം
ഒന്ന്, മൂന്ന്, നാല് സെമസ്റ്റർ ബി.എസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി സെപ്തംബർ 2023 ഒറ്റത്തവണ റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.എസ്.എസ്) നവംബർ 2023 റഗുലർ, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല പുനർ മൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ ബിരുദ (നവംബർ 2023) പരീക്ഷകളുടെ പുനർ മൂല്യനിർണയ ഫലം വെബ്സൈറ്റിൽ. പൂർണ ഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തും. റഗുലർ വിദ്യാർത്ഥികൾ പുതിയ മാർക്കുകൾ ചേർത്ത് ലഭിക്കുന്നതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതില്ല. എന്നാൽ ഈ ഫലം ലഭിച്ചതോടെ ബിരുദം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ഫൈനൽ ഗ്രേഡ്/ മാർക്ക് കാർഡും, റിസൾട്ട് മെമ്മോയുടെ ഡൗൺലോഡ് ചെയ്ത പകർപ്പും സഹിതം, മാർക്ക് ലിസ്റ്റ് പുതുക്കി ലഭിക്കുന്നതിനുളള അപേക്ഷ ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കണം.