
വാഷിംങ്ടൺ: അനധികൃതമായി ആയുധം കൈവശം വെച്ച കേസിൽ വാറന്റ് നൽകാൻ പോയ പൊലീസുകാർക്ക് നേരെയുണ്ടായ വെടിവെപ്പിൽ നാല് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് അമേരിക്കയിലെ നോർത്ത് കാരലൈയിസാണ് ആക്രമണമുണ്ടായത്. അനധികൃതമായി ആയുധം കൈവശം വെച്ചതിൽ വാറന്റ് നൽകാൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ പ്രതി വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിന് ശേഷം മറ്റ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി ഷാർലറ്റ്-മെക്ക്ലെൻബർഗ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ബൈഡനെ വിവരമറിയിക്കുകയും നോർത്ത് കരോലിന ഗവർണർ റോയ് കൂപ്പറുമായി സംസാരിച്ചതായും വൈറ്റ് ഹൗസ് അറിയിച്ചു.