crime

ന്യൂഡൽഹി: ഡൽഹി എയിംസിലെ ഹോസ്റ്റൽ മുറിയിൽ നഴ്സിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഇന്നലെ രാവിലെ 11.30നാണ് 21 കാരിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. നഴ്‌സിംഗ് പഠനവും ബിഹാർ പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും കാരണം താൻ വിഷാദത്തിലാണെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. ബിഎസ്‌സി രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.