
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്‍ / ജീവനക്കാരി ആകണം എന്നതാണ് നിങ്ങളുടെ സ്വപ്‌നമെങ്കില്‍ ഇതാ ഒരു സുവര്‍ണാവസരം. ഐഎസ്ആര്‍ഒക്ക് കീഴില്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ റിസര്‍ച്ച് സയന്റിസ്റ്റ്, പ്രോജക്ട് അസോസിയേറ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിവിധ ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ഐഎസ്ആര്‍ഒയിലാണ് നിയമനം. ഓണ്‍ലൈനായി അപേക്ഷ അയക്കേണ്ട അവസാന തീയതി മേയ് ആറ് ആണ്.
ഐസ്ആര്‍ഒ- വിക്രം സാരാഭായ് സ്പേസ് സെന്റര്‍ (VSSC) ലേക്ക് നേരിട്ടുള്ള റിക്രൂട്ട്മെന്റ്. റിസര്‍ച്ച് സയന്റിസ്റ്റ് (2 ഒഴിവ്), പ്രോജക്ട് അസോസിയേറ്റ് (1 ഒഴിവ്) പോസ്റ്റുകളിലേക്കാണ് നിയമനം. ആകെ 03 ഒഴിവുകള്‍.18 മുതല്‍ 40 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് ഇളവുണ്ട്.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 31,000 രൂപ മുതല്‍ 95,000 രൂപ വരെ ശമ്പളമായി ലഭിക്കും.
യോഗ്യത
റിസര്‍ച്ച് സയന്റിസ്റ്റ്: എം.എസ്.സി കാലാവസ്ഥ ശാസ്ത്രം/ അന്തരീക്ഷ ശാസ്ത്രത്തില്‍ ബിരുദം കുറഞ്ഞത് 65 ശതമാനം മാര്‍ക്ക്.
പ്രോജക്ട് അസോസിയേറ്റ്-I: എം.എസ്.സി ഫിസിക്സ്/ അറ്റ്മോസ്ഫെറിക് സയന്‍സ്/ മെറ്റീരിയോളജിയില്‍ ബിരുദം കുറഞ്ഞത് 65 ശതമാനം മാര്‍ക്ക്.
ഉദ്യോഗാര്‍ഥികള്‍ക്ക് ഐ.എസ്.ആര്‍.ഒ.യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി കൂടുതലറിയാം. അപേക്ഷ നല്‍കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കണം.അപേക്ഷിക്കാന്‍ https://www.vssc.gov.in/advt330.htm എന്ന ലിങ്ക് വഴി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.