
മുൻ നായകൻ ടെംബ ബൗമയെ ഒഴിവാക്കി ദക്ഷിണാഫ്രിക്ക ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. എയ്ഡൻ മാർക്രം നയിക്കുന്ന ടീമിൽ ലുങ്കി എൻഗിഡിക്കും ഇടം ലഭിച്ചില്ല. 15 അംഗ ടീമിൽ പേസർ ആൻറിച് നോർക്യേയുണ്ട്. ഒൻപതു മാസങ്ങൾക്കു ശേഷമാണ് നോർക്യേ ദേശീയ ടീമിലേക്കു മടങ്ങിയെത്തുന്നത്. 2022 ലെ ട്വന്റി20 ലോകകപ്പിലും മാർക്രമിന്റെ കീഴിലാണു ദക്ഷിണാഫ്രിക്ക കളിക്കാനിറങ്ങിയത്.
ടോപ് ഓർഡർ ബാറ്റർ റിലീ റൂസോയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ലുങ്കി എൻഗിഡിയെ ട്രാവലിംഗ് റിസർവായി ദക്ഷിണാഫ്രിക്ക ലോകകപ്പ് ടീമിനൊപ്പം നിലനിർത്തും. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ യുവ പേസർ നാന്ദ്രെ ബർഗറും ദക്ഷിണാഫ്രിക്കയുടെ ട്രാവലിങ് റിസർവായി ഉണ്ടാകും.
ദക്ഷിണാഫ്രിക്ക ടീം– എയ്ഡൻ മാർക്രം (ക്യാപ്ടൻ), ഓറ്റ്നിയൽ ബാർട്മാൻ, ജെറാൾഡ് കോറ്റ്സെ, ക്വിന്റൻ ഡി കോക്ക്, ജോൺ ഫോർച്ചൂൺ, റീസ ഹെൻറിക്സ്, മാർകോ ജാൻസൻ, ഹെൻറിച്ച് ക്ലാസൻ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ആൻറിച്ച് നോർക്യേ, കാഗിസോ റബാദ, റയാൻ റിക്ക്ൾട്ടന്‍, തബാരേസ് ഷംസി, ട്രിസ്റ്റൻ സ്റ്റബ്സ്.