
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് അയോദ്ധ്യ രാമക്ഷേത്രം സന്ദർശിക്കും. ശേഷം സരയൂ പൂജയിലും ആരതിയിലും പങ്കെടുക്കും. ശ്രീ ഹനുമാൻ ഗർഹി ക്ഷേത്രം, പ്രഭു ശ്രീരാമക്ഷേത്രം, കബേർ ടീല എന്നിവിടങ്ങളിലും ദർശനവും ആരതിയും നടത്തും. രാഷ്ട്രപതി ഭവനിൽ നിന്ന് പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലാണ് അയോദ്ധ്യ സന്ദർശനത്തെക്കുറിച്ച് അറിയിച്ചത്.