sleep

ഏതൊരു മനുഷ്യനും അത്യാവശ്യമായി വേണ്ടതാണ് ഉറക്കം. അത് ശരിയാകാതിരുന്നാൽ ശരീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പലതാണ്. ശരീരത്തിന് മാത്രമല്ല വ്യക്തിബന്ധങ്ങളെത്തന്നെ ഉറക്കം ശരിയാകാതെയുള്ള പെരുമാറ്റം മോശമായി ബാധിക്കും. യുവ ദമ്പതിമാർക്ക് നല്ല ഉറക്കം ലഭിക്കാൻ ചില ക്രമീകരണങ്ങൾ നടത്തുന്ന പതിവ് ഇപ്പോൾ ട്രെൻഡ് ആയി വരികയാണ്. ഇരുവരുടെയും ജോലിസമയം,ജീവിതശൈലി ഇവയെല്ലാം ഇത്തരം ക്രമീകരണത്തിന് കാരണമായുണ്ട്.

സ്ളീപ്പ് ഡൈവോഴ്‌സ് എന്നാണ് ഈ ക്രമീകരണത്തിന് പേര്. കൃത്യമായി മനസിലാക്കി ഇവ നടപ്പിലാക്കുന്നത് യുവ ദമ്പതികൾക്ക് പരസ്‌പരം മനസിലാക്കി മുന്നേറാൻ സഹായിക്കും. യുവാക്കൾക്ക് മാത്രമല്ല ഏത് പ്രായത്തിലെ ദമ്പതികൾക്കും ഈ ക്രമീകരണം നടത്തി നോക്കാവുന്നതാണ്.

സ്ളീപ്പ് ഡൈവോഴ്‌സിന് നാല് പ്രധാന കാരണങ്ങളുണ്ടെന്നാണ് വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നത്. ഒന്ന് വ്യത്യസ്‌ത ഉറക്ക സമയമാണ്. ഒരാൾ നേരത്തെ കിടന്നുറങ്ങുന്നയാളും മറ്റൊരാൾ വളരെ വൈകി കിടക്കുന്നയാളും ആണ് എങ്കിൽ ഇവർ തമ്മിൽ ഇക്കാര്യത്തിൽ കൃത്യമായി ധാരണ കൂടിയേ തീരു.

പങ്കാളിയ്‌ക്ക് ഉറങ്ങാൻ സമ്മതിക്കാത്തത്ര കടുത്ത കൂർക്കംവലിയോ, മറ്റ് ഉറക്ക പ്രശ്‌നങ്ങളോ ഉണ്ടെങ്കിൽ പ്രത്യേകം പിരിഞ്ഞ് കിടക്കുന്നത് ഉചിതമാണ്. തമ്മിൽ പിരിഞ്ഞ് ഉറങ്ങുന്നതിന് മൂന്നാമത് കാരണം കാലാവസ്ഥ ആണ്. ഒരാൾക്ക് തണുപ്പും മറ്റൊരാൾക്ക് ചൂടുമാണ് ഇഷ്‌ടമെങ്കിൽ പിരിഞ്ഞ് ഉറങ്ങുന്നതാണ് ആരോഗ്യകരമായ ജീവിതത്തിന് നന്ന്.

ഈ കാരണങ്ങൾക്ക് പുറമേ ചിലർ തിരിഞ്ഞും മറിഞ്ഞും കിടക്കയിൽ കിടക്കുകയോ, കിടക്കയിലെ കൂടുതൽ സ്ഥലം കൈക്കലാക്കുകയോ, ഉറക്കത്തിൽ സംസാരിക്കുകയോ ഒക്കെ ചെയ്യാറുണ്ട്. ഇത് ബുദ്ധിമുട്ടായി തോന്നുന്ന പങ്കാളികൾക്കും സ്ളീപ്പ് ഡൈവോഴ്സ് പരീക്ഷിക്കാം.