മലപ്പുറം: സമയബന്ധിതമായി പൂർത്തിയാക്കാൻ കഴി‍യാതിരുന്നതോടെ ജില്ലയ്ക്ക് നഷ്ടമായത് 254 കോടിയുടെ പദ്ധതികൾ. 2023 ഏപ്രിൽ ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള സാമ്പത്തിക വർഷത്തിൽ 820.63 കോടിയുടെ വികസന പ്രവൃത്തികളാണ് തദ്ദേശ സ്ഥാപനങ്ങളുടെ ബഡ്‌ജറ്റിൽ ഇടംപിടിച്ചിരുന്നത്. എന്നാൽ ചെലവഴിച്ചത് 566.72 കോടി രൂപ മാത്രം. 69 ശതമാനം ഫണ്ടാണിത്. ഫണ്ട് ചെലവഴിക്കലിൽ സംസ്ഥാനത്ത് ജില്ല രണ്ടാം സ്ഥാനത്താണെന്നത് മാത്രം ആശ്വാസം. 71 ശതമാനം ഫണ്ട് ചെലവഴിച്ച് തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. 61 ശതമാനവുമായി ഇടുക്കിയാണ് പിന്നിൽ. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ഏർപ്പെടുത്തിയ ട്രഷറി നിയന്ത്രണമാണ് തുക ചെലവഴിക്കുന്നതിൽ പിന്നാക്കം പോവാൻ കാരണമായി തദ്ദേശ സ്ഥാപന ഭരണസമിതികൾ ചൂണ്ടിക്കാട്ടുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നത് വൈകിയത് കരാർ പ്രവൃത്തികളുടെ മെല്ലെപ്പോക്കിനും വഴിവച്ചിട്ടുണ്ട്. പൂർത്തിയായ പദ്ധതികളുടെ ബില്ലുകളും ട്രഷറികളിൽ നിന്ന് അനുവദിക്കാൻ വൈകിയത് മൂലം പുതിയ പ്രവൃത്തികൾ ഏറ്റെടുക്കാൻ കരാറുകാരും വിമുഖത കാട്ടി. 7,​232 ബില്ലുകളിലായി 174 കോടിയുടെ ബില്ലുകളാണ് ഇപ്പോൾ ജില്ലയിലെ ട്രഷറികളിൽ കെട്ടിക്കിടക്കുന്നത്. ഇത്തരത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബില്ലുകളുള്ളത് മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ്. മലപ്പുറം ജില്ലാ പഞ്ചായത്തിന് 295 ബില്ലുകളിലായി 31 കോടി രൂപ ലഭിക്കാനുണ്ട്.

ഗ്രാമപഞ്ചായത്തിൽ ഏലംകുളം

ജില്ലയിൽ പ്രവൃത്തികൾ പൂർത്തീകരിച്ചതിൽ തദ്ദേശസ്ഥാപനങ്ങളിൽ മുന്നിൽ ഏലംകുളം,​ ചേലേമ്പ്ര,​ പൊന്നാനി

പഞ്ചായത്തുകളാണ്.

തദ്ദേശ സ്ഥാപനം............ ചെലവഴിച്ചത് (ശതമാനം)​

ഗ്രാമപഞ്ചായത്ത്

ഏലംകുളം.................................... 88.18

ചേലേമ്പ്ര..................................... 88.06

കൽപ്പകഞ്ചേരി........................... 84.98

മങ്കട ............................................. 83.97

മംഗലം ........................................... 83.9

മുനിസിപ്പാലിറ്റി

പൊന്നാനി .................................. 85.55

പെരിന്തൽമണ്ണ .......................... 85.09

കോട്ടക്കൽ ................................. 74.45

താനൂർ ...................................... 73.45

തിരൂരങ്ങാടി ............................... 71.46

മലപ്പുറം ..................................... 69.42

കൊണ്ടോട്ടി ................................ 67.47

വളാഞ്ചേരി ................................. 62.39

മഞ്ചേരി ....................................... 61.73

പരപ്പനങ്ങാടി ............................. 56.79

തിരൂർ ........................................ 56.77

നിലമ്പൂർ .................................... 54.27

ബ്ലോക്ക് പഞ്ചായത്ത്

കുറ്റിപ്പുറം .............................. 82.17

താനൂർ ................................ 80.15

തിരൂരങ്ങാടി......................... 78.21