
കാളികാവ്: അഞ്ചച്ചവിടി എൻ.എസ്.സി ക്ലബ്ബിന്റെ കീഴിൽ സൗഹൃദ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. അഞ്ചച്ചവിടി മഹല്ല്ഖാളി സുലൈമാൻ ഫൈസി ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. എൻ.എസ്.സി ക്ലബ്ബ് പ്രസിഡന്റ് എം.ജിംഷാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. സമീർ സ്വാഗതം പറഞ്ഞു. ചടങ്ങിൽവിശുദ്ധ ഖുർആൻ മുഴുവനും മന:പാഠമാക്കിയ അർഷാദ് ജാഫറിനും, സമസ്ത പൊതു പരീക്ഷയിൽ ഏഴാം ക്ലാസിൽ നിന്നും ടോപ്പ് പ്ലസ് നേടിയ പി നിയ, ജഹാന ഇസ്സ, എ.ടി സൻഹ എന്നീ വിദ്യാർത്ഥികൾക്കും എൻ.എസ്.സി ക്ലബ്ബ് സ്‌നേഹോപഹാരം നൽകി ആദരിച്ചു.പ്രമുഖരും, വിവിധ സമുദായ പ്രതിനിധികളടക്കം 500 ഓളം ആളുകൾ പങ്കെടുത്തു.പരിയങ്ങാട് മഹല്ല്ഖാളി മജീദ് ദാരിമി,എ സിദ്ധീഖ്,എൻ.വി.ഗഫൂർ ഫൈസി, കൃഷ്ണകുമാർ, കെ.ടി ബാബു, ഒ.കെ ശിവപ്രസാദ്, ഇ.പി.അബ്ദുള്ള,പി.അബ്ദുറഹിമാൻ, സി.കെ.ഹംസ, കെ.ജംഷീർ,സി.ടി.തബ്ഷീർ,കെ.റിൻഷിദ്, പികെ അൻഷാദ് തുടങ്ങിയവർ പങ്കെടുത്തു.