iftarr

വേങ്ങര: സ്‌നേഹ സംഗമവും ഇഫ്താർ മീറ്റും നടത്തി. ചേറ്റിപ്പുറമാട് അമ്മാഞ്ചേരിക്കാവ് വരവാഘോഷക്കമ്മറ്റിയാണ് ജൽസ ഓഡിറ്റോറിയത്തിൽ വച്ച് സ്‌നേഹ സംഗമവും ഇഫ്താർ മീറ്റും നടത്തിയത്. സംഗമം അബൂബക്കർ അഹ്സനി ഉൽഘാടനം ചെയ്തു. അബ്ദു റസാഖ് ഹാജി അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ മുരളി ചെറുകുറ്റിപ്പുറം, സി.പി. മുഹമ്മത് ഹാജി, ബിനോയ്, സതീഷ് കൂനൂർ, ശംസുദ്ധീൻ നിസാമി, വിനയ്ചന്ദ്രൻ പ്രസംഗിച്ചു.