inaguration

എടപ്പാള്‍: ഡോ.എം.പി അബ്ദു സമദ് സമദാനിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി തവനൂര്‍ മണ്ഡലം യു.ഡി.എഫ് കമ്മറ്റി എടപ്പാളില്‍ ഒരുക്കിയ ഓഫീസ് പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം റോഡില്‍ ക്രസന്റ് പ്ലാസ ബില്‍ഡിങ്ങിലാണ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. സരേഷ് പൊല്‍പ്പാക്കര അദ്ധ്യക്ഷനായി. പി.അബ്ദുള്‍ ഹമീദ് എം.എല്‍.എ, വി.ടി ബല്‍റാം, അഷറഫ് കോക്കൂര്‍, ടി.പി.ഹൈദറലി, പി.ടി. അജയമോഹന്‍,അഡ്വ.എ.എം.രോഹിത്,എം.നസറുള്ള, സി.രവീന്ദന്‍, ടി.പി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.