
മലപ്പുറം: കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ഉപജില്ല കമ്മിറ്റി ഇഫ്താർ സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് സി എച്ച്.ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. ദീർഘകാല സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ടി മുഹമ്മദ് അഷ്റഫ്, സി.രതീഷ്, വി.പി.സെഹറ, കെ.സി.ഫാത്തുമ്മ, സി.എച്ച്.ഫാത്തിമ്മ എന്നിവർക്ക് യാത്രയയപ്പ് നൽകി. എ.കെ.സൈനുദ്ദീൻ, മജീദ് കാടേങ്ങൽ, എൻ.പി.മുഹമ്മദലി, കോട്ട വീരാൻ കുട്ടി, എ.കെ.നാസർ, വി.ഷാജഹാൻ, കെ.ഫെബിൻ, സി.ജിയാസ് മുഹമ്മദ്, ഷാഹിന,ശമീന, അഹമ്മദ് റാഫി, സി.എസ്.ഷംസുദ്ദീൻ, എ.കെ.ഫസലുറഹ്മാൻ, കെ.വി.ഫവാസ്, ഒ.അബ്ദുസ്സലാം, റിയാസ്, ഉസ്മാൻ എന്നിവർ സംസാരിച്ചു.