
കോട്ടക്കൽ: വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു. എടരിക്കോട് അക്ഷര ഗ്രാമീണവായനശാല ഞാറത്തടത്തിന്റെ നേതൃത്വത്തിലാണ് വായനശാലയിൽ വച്ച് വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചത്. പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് ഡോ.ഉണ്ണി ആമപ്പാറയ്ക്കൽ സദസ്സ് ഉദ്ഘാടനം ചെയ്തു. വായനശാല എക്സിക്യൂട്ടിവ് അംഗം കെ. വാസു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സന്തോഷ് പാലക്കോട്, രാജീവ് മേനോൻ എന്നിവർ സംസാരിച്ചു.