
മേൽമുറി: എസ്.എം.എ മേൽമുറി റീജ്യണൽ കമ്മിറ്റിക്ക് കീഴിൽ റൈഞ്ചിലെ മദ്രസ അദ്ധ്യാപകർക്കുള്ള പെരുന്നാൾ കിറ്റ് വിതരണം നടത്തി. മേൽമുറി 27 ബദരിയ്യ മദ്രസയിൽ വെച്ച് നടന്ന പരിപാടിയിൽ സയ്യിദ് ശഹീർ അലി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. ശിഹാബുദ്ദീൻ ബാഖവി അദ്ധ്യക്ഷത വഹിച്ചു. വിതരണ ഉദ്ഘാടനം മുൻ കൗൺസിലർ പി.പി.അബ്ദു ഹാജി നിർവഹിച്ചു. കെ.ഇബ്രാഹിം ബാഖവി, ശക്കീർ സഖാഫി കോട്ടുമല, ഉബൈദ് മുസല്യാർ, വി.അബ്ദുല്ല പ്രസംഗിച്ചു. ടി.പി.മുഹമ്മദ് മുസല്യാർ, സിദ്ദീഖ് ബാഖവി, സൈദ് അറവങ്കര സംബന്ധിച്ചു.