d

ചങ്ങരംകുളം: ആലംകോട് പഞ്ചായത്തിലെ പെരുമുക്കിൽ പരേതന്റെ പെൻഷൻ തട്ടിയെടുത്തെന്ന പരാതിയിൽ പ്രതി ചേർത്ത യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹക്കീം പെരുമുക്ക് ആലംകോട് പഞ്ചായത്ത് മെമ്പർ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ആലംകോട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.എം എടപ്പാൾ ഏരിയ കമ്മിറ്റി സെക്രട്ടറി ടി.സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ സ്വാഗതം പറഞ്ഞ പരിപാടിയിൽ സി.പി.എം ലോക്കൽ സെക്രട്ടറി എൻ.വി.ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം നേതാക്കളായ പി.വിജയൻ, വി.കുഞ്ഞുമുഹമ്മദ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.