
വണ്ടൂർ: അതിഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വണ്ടൂർ പുലിക്കോട്ടിൽ ഹൈദർ സ്മാരക മന്ദിരത്തിൽ ഓട്ടിസം ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. ആശ്രയ സ്‌കൂൾ ചെയർമാൻ കെ.ടി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഡോക്ടർ കെ.രാകേഷ് ക്ലാസെടുത്തു.
ഓട്ടിസം ഒന്നിന്റെയും അവസാനമല്ല സാന്ത്വന ചികിത്സയും തെറാപ്പികളും കൊണ്ട് പരിമിതികളെ അതിജീവിക്കാവുമെന്ന സന്ദേശമുയർത്തിയാണ് അതിഥി കൂട്ടായ്മയുടെ പ്രവർത്തനം. ഡോ.കെ.റംഷീനയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രക്ഷിതാക്കൾ അവരുടെ അനുഭവവങ്ങൾ പങ്ക് വെച്ചു. പരിപാടികൾക്ക് ഡോ.വി.വിനിയ നേതൃത്വം നൽകി.