
തിരൂരങ്ങാടി: ദാറുൽഹുദാ ഇസ്ലാമിക സർവകലാശാലയുടെ ചതുർദിന റംസാൻ പ്രഭാഷണം സമാപിച്ചു. ഇന്നലെ നടന്ന സമാപന ചടങ്ങ് പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദാറുൽഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി അദ്ധ്യക്ഷനായി. മുഖ്യപ്രഭാഷണത്തിനും സമാപന പ്രാർത്ഥനാ സദസിനും മുസ്തഫ ഹുദവി ആക്കോട് നേതൃത്വം നൽകി.