
മലപ്പുറം: ഇന്റഗ്രേറ്റഡ് പ്രൊഫഷണൽ ഫോറം (ഐ.പി.എഫ്) ഈസ്റ്റ് റീജിയൻ തസ്‌കിയത്ത് ക്യാമ്പും ഇഫ്താർ മീറ്റും സമാപിച്ചു. മഅ്ദിൻ അക്കാദമിയിൽ നടന്ന ക്യാമ്പ് ഐ.പി.എഫ് സെൻട്രൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.നൂറുദ്ദീൻ റാസി ഉദ്ഘാടനം ചെയ്തു. റീജിയണൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് ശഫീഖ് അധ്യക്ഷത വഹിച്ചു.
തഅ്ലീം ,തുലാമിസുൽ ഖൽബ്, തൻബീഹ്, ഖുർആനുൽ ഫജ്ർ, ജൽസത്തുൽ വിദാഅ് തുടങ്ങി വിവിധ സെഷനുകൾക്ക് സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്രാഹിം ബാഖവി, അബൂബക്കർ അഹ്സനി പറപ്പൂർ, ഡോ.ശമീർ അലി,ഡോ. ജാഫർ സാദിഖ് എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന പ്രൊഫഷണലുകളാണ് ക്യാമ്പിൽ സംബന്ധിച്ചത്.