
വണ്ടൂർ: നടുവത്ത് മൂച്ചിക്കലിൽ നടന്ന കേരള പത്മശാലിയസംഘം നിലമ്പൂർ താലൂക്ക് സമ്മേളനം സംസ്ഥാന പ്രസിഡന്റ് വിശ്വംഭരൻപിള്ള ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പാലാടൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. താലൂക്ക് പ്രസിഡന്റ് ചിറക്കൽ വിജയൻ പതാക ഉയർത്തി. താലൂക്ക് സെക്രട്ടറി പാലാടൻ വേലായുധൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാനകമ്മറ്റിഅംഗം പറക്കോട്ടിൽ നാരായണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.വി.കരുണാകരൻ സംസാരിച്ചു.