news

മലപ്പുറം: പാണക്കാട് ഖാസി ഫൗണ്ടേഷൻ റംസാൻ റിലീഫിന്റെ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട്, നീലഗിരി, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലേക്കുള്ള വിഹിതം ചടങ്ങിൽ കോ ഓർഡിനേറ്റർമാർക്ക് കൈമാറി. അബ്ദുസ്സമദ് പൂക്കോട്ടൂർ അദ്ധ്യക്ഷനായി. പി.അബ്ദുൾ ഹമീദ് എം.എൽ.എ, കെ. അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, അബൂബക്കർ ഫൈസി മലയമ്മ, സയ്യിദ് മുത്തുപ്പ തങ്ങൾ, നൗഷാദ് മണ്ണിശ്ശേരി, പി.കെ. ലത്തീഫ് ഫൈസി മേൽമുറി, അഡ്വ.ആരിഫ് താനൂർ, ഹബീബ് ഫൈസി, ഗഫൂർ മുസ്ലിയാർ, പാലക്കൻ ബഷീർ മുത്തു സംബന്ധിച്ചു.