s
കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളുടെ ഉദ്ഘാടനം ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി. എം. വാരിയർ നിർവഹിക്കുന്നു.

കോട്ടയ്ക്കൽ​:​ തിരുവനന്തപുരത്ത് സ്റ്റാച്ച്യു റോഡിൽ പ്രവർത്തിക്കുന്ന കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ശാഖയിൽ അർബുദം, മാനസികാരോഗ്യപരിപാലനം എന്നീ വിഭാഗങ്ങളിൽ രണ്ടു സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ ആരംഭിച്ചു. ക്ലിനിക്കുകളുടെ ഉദ്ഘാടനം ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി. എം. വാരിയർ നിർവഹിച്ചു. സി. ഇ. ഒ. കെ. ഹരികുമാർ, ജെ. ജി. എം. (സി. എ.) പി. രാജേന്ദ്രൻ, ഡോക്ടർമാരായ ഡോ. എം. പ്രവീൺ (ചീഫ് മെഡിക്കൽ ഓഫീസർ), ഡോ. കെ. വിനോദ് (സീനിയർ മെഡിക്കൽ ഓഫീസർ), തിരുവനന്തപുരം ബ്രാഞ്ചിലെ സീനിയർ ഫിസിഷ്യനും മാനേജരുമായ ഡോ. പി. സുകുമാരൻ, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസറായ ഡോ. എസ്. അപർണ്ണാ ബാബു, ജീവനക്കാർ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ പങ്കെടുത്തു. ക്യാൻസർ സ്‌പെഷ്യൽ ഒ. പി. എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും ബുധനാഴ്ചകളിലും മാനസമിത്രം ഒ. പി. എല്ലാ മാസവും രണ്ടാമത്തേയും നാലാമത്തേയും വ്യാഴാഴ്ചകളിലും രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ പ്രവർത്തിക്കും. പരിശോധനയ്ക്ക് മുൻകുട്ടി ബുക്ക് ചെയ്യണം കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 0471 - 2463439.