petition

തിരൂർ:തിരൂരിലെ നഗരസഭാ കെട്ടിടങ്ങളിൽ ഏകപക്ഷിയവും, അന്യായവുമായി വർധിപ്പിച്ച വൻവാടക വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർപഴ്സൺ,പ്രതിപക്ഷ നേതാവ്, സെക്രട്ടറി എന്നിവർക്ക് തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് നിവേദനം നൽകി.കുത്തകമാളുകളുടെ അനുദിനമുള്ള വരവും , വ്യാപാര മാന്ദ്യവും, ചെറുകിട മേഖലയെ തളർത്തുന്ന ഈ വർധനവ് അനവസരത്തിലാണ്. അതിനാൽ ഈ വർധനവ് പുന: പരിശോധിച്ച് പിൻവലിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.