
തിരൂർ: ഹയർ സെക്കൻഡറി മൂല്യനിർണ്ണയ ക്യാമ്പായ തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിൽ എഫ്. എച്ച്. എസ്. ടി. എ.യുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷത്തെ മൂല്യനിർണ്ണയവേതനം നൽകാത്തതിൽ പ്രതിഷേധിച്ച് അധ്യാപകരോഷം എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടി എ.എച്ച്. എസ്. ടി. എ സംസ്ഥാന വൈസ് പ്രസിഡൻറ് മനോജ് ജോസ് ഉദ്ഘാടനം ചെയ്തു. ഡോ.എ.സ. പ്രവീൺ, എം. ജംഷീർ ബാബു, ഇ.വി. ലാൽ, ജിയോ ജോർജ്,സക്കീന മോയിൻ, മഹിജദേവി, മനോജ് തുടങ്ങിയവർ പ്രസംഗിച്ചു