
മലപ്പുറം ഷോപ്പ് ആന്റ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2023 ഡിസംബർ മാസം വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ഏപ്രിൽ 30 നുള്ളില്‍ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. പെൻഷൻ ഗുണഭോക്താക്കൾ നേരിട്ട് ജില്ലാ ഓഫീസിൽ ഹാജരാകുന്ന പക്ഷം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നവർക്കും അല്ലെങ്കിൽ ഓഫീസിൽ നേരിട്ട് ഹാജരാവുന്നവർക്കും മാത്രമേ ഈ മാസം മുതൽ പെൻഷൻ അനുവദിക്കുകയുള്ളു എന്നും ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0483-2734409