sadas



പെരിന്തൽമണ്ണ: ക്യാപ്റ്റൻ ലക്ഷ്മി സ്മാരക വനിതാ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വികസന വിജ്ഞാന സദസ്സ് വാർഡ് കൗൺസിലർ എൻ.അജിത ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയന്റ് സെക്രട്ടറി എം.മുഹമ്മദ്ബഷീർ മുഖ്യപ്രഭാഷണം നടത്തി. വായനശാലാ പ്രസിഡന്റ് എം.അമ്മിണി അദ്ധ്യക്ഷത വഹിച്ചു. എം.മിനി, എം.സൈഫുന്നീസ എന്നിവർ സംസാരിച്ചു.