
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം കോട്ടപ്പറമ്പ് എ.എം.എൽ.പി സ്‌കൂൾ പ്രഥമാദ്ധ്യാപകനായിരുന്ന കെ.ടി. സലാഹുദ്ദീന്റെ അകാല നിര്യാണത്തിൽ അനുശോചന യോഗവും അനുസ്മരണ കൂട്ടായ്മയും പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഏപ്രിൽ അഞ്ചിന് വെള്ളിയാഴ്ച നാല് മണിക്ക് കോട്ടപ്പറമ്പ് എ.എം.എൽ.പി സ്‌ക്കൂളിൽ വെച്ച് നടക്കും. പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നവരും പൂർവ്വ വിദ്യാർത്ഥികളും അനുസ്മരണത്തിൽ പങ്കെടുക്കും.