
മലപ്പുറം. മഹാകവി മോയീൽ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ അംഗീകൃത സ്ഥാപനമായ മലപ്പുറം മെഹഫിൽ മാപ്പിള കലാ അക്കാദമി സൗജന്യ അവധികാല മാപ്പിള പാട്ട് പരിശീല ക്ലാസ്സുകൾ ആരംഭിക്കുന്നു. രണ്ടു മാസത്തെ അവധിക്കാല സൗജന്യ പരിശീലനത്തിൽ മാപ്പിള പാട്ടിന്റെ തനിമ, രചന, ആലാപനം, സാഹിത്യം എന്നിവയിൽ പരിശീലനം നൽകും. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പ്രധാന പാഠങ്ങൾക്കൊപ്പം പാട്ട് അറിഞ്ഞ് പാടാൻ അവസരമൊരുക്കും. ക്ലാസ്സുകൾ ഏപ്രിൽ ഏഴിന് രാവിലെ 10 മണി മുതൽ 12 മണി വരെ നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 98472470 66, 8606648687 എന്നീ നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യുക.