govindan

വേങ്ങര: എൽ.ഡി.എഫ് സംഘടിപ്പിച്ച വേങ്ങര മണ്ഡലം റാലി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിശ്വാസികൾക്ക് വേണ്ടി നിലകൊള്ളുന്നതാണ് ഇടതുപക്ഷമെന്നും കുത്തക മുതലാളിമാരുടെ ചിലവിലാണ് ബി.ജെ.പിയും കോൺഗ്രസും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഉദാഹരണമാണ് ഇലക്ട്രൽ ബോണ്ട്. ഇലക്ടറൽ ബോണ്ട് വേണ്ടെന്നു പറഞ്ഞതും പരമരഹസ്യമാക്കി വെച്ച ബോണ്ടിനെതിരെ കോടതിയിൽ പോരാടി പുറത്തെത്തിച്ചതും ഇടതുപക്ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ കെ.നയീം അദ്ധ്യക്ഷനായി. പി.സുബ്രഹ്മണ്യൻ, കെ.വി.ബാലസുബ്രഹ്മണ്യൻ, സി.പി.അബ്ദുൽ വഹാബ്, കെ.ടി. അലവിക്കുട്ടി ,പി.സൈഫുദ്ദീൻ, മുസ്തഫ കടമ്പോട്ട് എന്നിവർ സംസാരിച്ചു.