aswasam-

തിരൂർ: എല്ലാ വർഷവും തിരൂര്‍ താലൂക്കിലെ പാവപ്പെട്ട കിടപ്പ് രോഗികള്‍ക്കും, മറ്റു അവശ- വിഭാവങ്ങൾക്കും നല്‍കി വരാറുള്ള റംസാന്‍, വിഷു ഭക്ഷണ കിറ്റ്, വസ്ത്രം എന്നിവയുടെ വിതരണം തിരൂര്‍ കിന്‍ഷിപ്പ് ഹാളില്‍ വച്ച് തുടക്കമായി. തിരൂരിലെ സന്നദ്ധ സംഘടനകളായ ഗവ: ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിലെ രോഗികള്‍ക്കും, കാരുണ്യ പെയിന്‍ ആൻഡ് പാലിയേറ്റീവ്, കിന്‍ഷിപ്പിലെ അംഗങ്ങള്‍ക്കും, യൂണിറ്റി ഹബ്ബിലെ കുട്ടികള്‍ക്കും, ആശ്രയം കെയര്‍ ഹോമിലെ അന്തേവാസികള്‍ക്കുമടക്കം 150 കുടുംബങ്ങൾക്കുള്ള ഭക്ഷണ-വസ്ത്ര വിതരണ ഉദ്ഘാടനം ഡോ. അബ്ബാസും ഡോ.ബുഷ്‌റയും ചേർന്ന് നിർവ്വഹിച്ചു. സൈൽറ്റി തിരൂർ സ്വാഗതം ആശംസിച്ച്, സ്വാന്തന കൂട്ടായ്മ ചെയർമാൻ ഷാഫി ഹാജി കൈനിക്കര അദ്ധ്യക്ഷത വഹിച്ച പൊതു പരിപാടിയിൽ സ്വാന്തന കൂട്ടായ്മ സെക്രട്ടറി ദിലീപ് അമ്പായത്തിൽ, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ്‌ രതീഷ്, ഫൈസൽ ജ്വല്ലേഴ്‌സ് ഉടമ ഫൈസൽ, അഡ്വ.വിക്രം കുമാർ, പാറപ്പുറത് കുഞ്ഞുട്ടി, റജീന സിസ്റ്റർ, നാസർ കുറ്റൂർ, റാഷിക് വെട്ടം, പരമേശ്വരൻ, കെ.പി.എ. റഹ്മാൻ, സലീം പയ്യനങ്ങാടി, സി.പി.എ തൽഹത്ത് എന്നിവർ സംസാരിച്ചു.