
പൊന്നാനി: പൊന്നാനി നിയോജക മണ്ഡലം യു.ഡി.വൈ.എഫ് കമ്മിറ്റി ഇന്ത്യക്കായി ഒന്നിക്കാം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച യൂത്ത് ഇന്ത്യ യുവസംഗമം ഉദ്ഘാടനം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ചെയ്തു.
പൊന്നാനി നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷെബീർ ബിയ്യം അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോസോയ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ. സി.പി ബാവഹാജി,
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ, ജില്ലാ സെക്രട്ടറി കെ.സി ശിഹാബ്,ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സിദ്ധീഖ് പന്താവൂർ പ്രസംഗിച്ചു.