d

വണ്ടൂർ: തിരുവാലി ചാത്തംപടിയിൽ വയലിലെ കുഴിയിൽവീണ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ്, മയ്യംചിറ മരക്കാർ ഹാജിയുടെ വയലിലാണ് കുളങ്ങരത്തൊടി നൗഷാദിന്റെ പശു പത്തടിയോളം താഴ്ചയുള്ള ചതുപ്പ് നിറഞ്ഞ കുഴിയിൽ അകപ്പെട്ടത്. തിരുവാലിയിൽ നിന്നുമുള്ള അഗ്നിരക്ഷാ സേനയിലെ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ ടി. പി. ബിജീഷ് കുഴിയിൽ ഇറങ്ങിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ കെ. യൂസഫലി, എൽ.ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ പി. പ്രതീഷ്‌കുമാർ, ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ എ. കെ. ബിനു, കെ. സനൂജ്, എസ്. എസ്. ഷിജു, സി. കെ. ജിജേഷ്,പി. സുമേഷ്, ഹോം ഗാർഡുമാരായ എൻ. രവീന്ദ്രൻ, ടി. ഭരതൻ, ഷിജോമോൻ ജോസഫ് എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.