ifthar

വണ്ടൂർ ​:​ വണ്ടൂർ വികസനഫോറം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടുവത്ത് ആത്താസ് ഇവന്റോയിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.
ചടങ്ങിൽ വണ്ടൂർ ഡി.ഇ.ഒ ആയി വിരമിച്ച ഉമ്മർ എടപ്പറ്റയെ മെമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ വികസന ഫോറം പ്രസിഡന്റ് കെ.ടി.സലീം അദ്ധ്യക്ഷത വഹിച്ചു. വികസനഫോറം സെക്രട്ടറി ഉമ്മർ തുറക്കൽ,എൻ.മക്ബൂൽ, ഇ.പി.ഫിറോസ്, എൻ.കെ.അമീൻ, എ.പി.അബ്ദുല്ലക്കുട്ടി, കെ.ടി.എ.മുനീർ, വികസനഫോറം ട്രഷറർ ടി.കെ.സാജിദ് ബാബു തുടങ്ങിയവർ പങ്കെടുത്തു. 75 ഓളം അംഗങ്ങൾ സംഗമത്തിനെത്തി.