iftar

കാളികാവ്: ചോക്കാട് പുല്ലങ്കോട് ഗാലക്സി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നോമ്പും തക്കാരം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിനാളുകൾ സംബന്ധിച്ചു. പുല്ലങ്കോട് വെടിവച്ചപാറ ഓഡറ്റോറിയത്തിൽ വച്ചാണ് ഇഫ്താർ സംഗമം സംഘടിപ്പിച്ചത്. പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളും ഇഫ്താർ വിരുന്നിൽ സംബന്ധിച്ചു. നോമ്പും തക്കാരം എന്ന പേരിലാണ് ജനകീയ പങ്കാളിത്തത്തോടെ ഇഫ്താർ വിരുന്ന് ഒരുക്കിയത്. വെടിവെച്ചപാറ ഹിഷാ ഓഡറ്റോറിയത്തിൽ നടന്ന നോമ്പും തക്കാരത്തിനായി ഓഡറ്റോറിയം പ്രത്യേകം അലങ്കരിച്ചിരുന്നു. ഗാലക്സി ക്ലബ്ബ് അംഗങ്ങൾക്ക് പുറമെ പ്രവാസികളുടെ കൂടി സഹായത്തോടെയാണ് ഇഫ്താർ സംഘടിപ്പിച്ചത്. പി.കെ.അൽശാബ്, വി.പി.റിൻഷാദ്, പി.നജീബ്, സി.ഇർഷാദ് ബാബു, പി.സഫീർ, കെ.പ്രകാശ്, എം.കെ.ഹർഷിദ്, സംഗീത് കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.