
തിരുരങ്ങാടി: യു.ഡി.എഫ് നന്നമ്പ്ര പഞ്ചായത്ത് പ്രചാരണ സമിതിയുടെ നേതൃത്വത്തിൽ മതേതരത്വ സംഗമവും ഇഫ്താർ മീറ്റും നടത്തി.അഡ്വക്കറ്റ് എൻ. ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.പ്രചാരണ സമിതി ചെയർമാൻ കെ പി ഹൈദ്രോസ്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, കെ.പി.സി.സി സെക്രട്ടറി കെ പി അബ്ദുൽ മജീദ്, ഡി.സി.സി വൈസ് പ്രസിഡൻറ് ഷാജി പാച്ചേരി, മുസ്ലിം ലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ.കുഞ്ഞിമരക്കാർ,നന്നമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.വി.മൂസക്കുട്ടി, കൺവീനർ മുസ്തഫ ഊർപ്പായി സ്വാഗതവും ലത്തീഫ് കൊടിഞ്ഞി നന്ദിയും പറഞ്ഞു.