
മലപ്പുറം: കിഡ്നി മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്കുള്ള മരുന്നുകൾ ലഭ്യമാക്കാൻ എത്രയും വേഗത്തിൽ നടപടിയെടുക്കണമെന്ന ഹൈക്കോടതിയുടെ വിധി നടപ്പിലാക്കാൻ സർക്കാർ തയാറാവണമെന്ന് കിഡ്നി ഫ്രണ്ട്സ് കൂട്ടായ്മ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാരുണ്യ പദ്ധതി വഴി ലഭിച്ചിരുന്ന മരുന്നുകളും സർക്കാർ നിറുത്തി. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. രോഗികൾക്ക് വേണ്ട സഹായങ്ങൾ ചെയ്യണമെന്നുമാണ് കോടതിയുടെ ഉത്തരവെങ്കിലും ഇക്കാര്യം സർക്കാർ പാലിക്കുന്നില്ലെന്ന് ഭാരവാഹികളായ നസീർ ഖാൻ കൊട്ടുക്കര, കബീർ കേളോത്ത്, അസ്‌ലം പള്ളത്തിൽ അറിയിച്ചു.