lll

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മലപ്പുറം ജില്ലയിൽ നിന്നും ഇടം പിടിച്ചത് 33,93,884 പേർ. ഇതിൽ 16,96,709 പുരുഷന്മാരും 16,97,132 സ്ത്രീ വോട്ടർമാരും 43 ട്രാൻസ്ജെൻഡേഴ്സുമുണ്ട്. ഏപ്രിൽ നാലിനാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.

പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന തിരൂർ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 2,33,645 പേർ. വയനാട് ലോക്‌സഭാ മണ്ഡലത്തിലുൾപ്പെടുന്ന ഏറനാട് നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്. 1,84,363 പേർ . കന്നി വോട്ടർമാരായി 82,286 പേരും പട്ടികയിലുണ്ട്. പാലക്കാട് ജില്ലയിലുൾപ്പെടുന്ന തൃത്താല നിയമസഭാ മണ്ഡലം അടക്കം പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ 14,70,804 പേരും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ 14,79,921 പേരുമാണ് വോട്ടർമാർ.

വോട്ടർമാരുടെ എണ്ണം നിയമസഭാ

മണ്ഡലാടിസ്ഥാനത്തിൽ
കൊണ്ടോട്ടി ..................... 2,13,540

മഞ്ചേരി .............................2,13,459

പെരിന്തൽമണ്ണ............... 2,17,970,

മങ്കട ................................. 2,18,381

മലപ്പുറം ........................... 2,21,111

വേങ്ങര ............................ 1,89,975

വള്ളിക്കുന്ന് ........................ 2,05,485

ഏറനാട് ........................... 1,84,363

നിലമ്പൂർ.......................... 2,26,008

വണ്ടൂർ ............................. 2,32,839

തിരൂരങ്ങാടി ..................... 2,04,882

താനൂർ ............................. 1,98,697

തിരൂർ ................................ 2,33,645

കോട്ടയ്ക്കൽ........................... 2,22,986

തവനൂർ ............................. 2,04,070

പൊന്നാനി .......................... 206473.

കന്നി വോട്ടർമാരായി 82,286 പേർ

കന്നിവോട്ടർമാരായി 82,286 പേരാണ് ജില്ലയിലുള്ളത്. ഇതിൽ 45,966 പുരുഷ വോട്ടർമാരും 36,316 സ്ത്രീ വോട്ടർമാരും നാല് ട്രാൻസ്ജെൻ‌‌ഡേഴ്സും ഉൾപ്പെടുന്നു. മലപ്പുറം നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ കന്നി വോട്ടർമാർ. 6,​404 പേർ. വേങ്ങര നിയോജക മണ്ഡലത്തിലാണ് കന്നി വോട്ടർമാർ ഏറ്റവും കുറവ്. 3,​726 പേർ.

നൂറ് കടന്ന് 281 പേർ
ജില്ലയിൽ നിന്ന് നൂറു വയസ്സിന് മുകളിൽ പ്രായമുള്ള 281 പേർ പട്ടികയിൽ ഇടം പിടിച്ചു. ഇതിൽ 90 പേർ പുരുഷന്മാരും 191 പേർ സ്ത്രീകളുമാണ്. വണ്ടൂർ നിയമസഭാ മണ്ഡലത്തിലാണ് നൂറു വയസ്സിന് മേൽ പ്രായമുള്ളവരിൽ കൂടുതലും. 28 പേരാണ് ഇവിടെ നൂറു വയസ്സിനു മുകളിലുള്ളവരായുള്ളത്. ഒരു വോട്ടർ മാത്രമുള്ള താനൂരിലാണ് ഏറ്റവും കുറവ്.