
മലപ്പുറം: പെരുവള്ളൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗ ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ സർവെയ്ലൻ ഓഫീസർ ഡോ. ഷുബിൻ, ടെക്നിക്കൽ അസിസ്റ്റൻറുമാർ, എഡ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചു. പാടങ്ങൾക്കടുത്ത് സ്ഥിതി ചെയ്യുന്ന കുടിവെള്ള സ്രോതസ്സുകൾ ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും ക്ലോറിനേഷൻ നടത്തുകയും വെള്ളം ഒരു മിനിട്ട് എങ്കിലും തിളപ്പിച്ച് ആറ്റി കുടിക്കേണ്ടതുമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.