protest

മലപ്പുറം : പൊന്നാനി ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.നിവേദിത സുബ്രഹ്മണ്യനെ വോട്ട് അഭ്യർത്ഥിച്ച് ലോ കോളേജിൽ ചെന്നപ്പോൾ തടഞ്ഞതു അഭിപ്രായ സ്വാതന്ത്ര്യത്തിനും മേൽ ഉണ്ടായ കടന്നുകയറ്റമാണെന്ന് മഹിളാ ഐക്യവേദി മലപ്പുറം ജില്ലാ അദ്ധ്യക്ഷ ജമുനാ കൃഷ്ണകുമാർ ജില്ലാ യോഗത്തിൽ പറഞ്ഞു. ജനാധിപത്യത്തിൽ പൊതു തെരഞ്ഞെടുപ്പ് നടക്കുമ്പോൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരോടും വോട്ട് അഭ്യർത്ഥിക്കുന്നത് പ്രചാരണത്തിന്റെ ഭാഗമാണെന്നും ജമുനാ കൃഷ്ണകുമാർ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് സൗദാമിനി നാരായണൻ, ജില്ലാ വർക്കിംഗ് പ്രസിഡൻറ് ഊർമ്മിള, സെക്രട്ടറി ഷൈനി എന്നിവർ പങ്കെടുത്തു.