നിലമ്പൂർ: കോവിലകത്തുമുറിക്ക് സമീപം ചാലിയാർ പുഴയുടെ തീരത്ത് തമ്പടിച്ചിരിക്കുന്ന മോഴയാനക്ക് കാലിന് പരിക്ക്. പിൻഭാഗത്തെ വലുതുകാലിനാണ് പരിക്ക്. രണ്ട് തവണ ഈ കാര്യം പറയാൻ നിലമ്പൂർ നോർത്ത് ഡിവിഷൻ ഡി.എഫ്.ഒയെ ഫോണിൽ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് നിലമ്പൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ചാലിയാറിൽ മുങ്ങി കുളിച്ചിരുന്ന മോഴയാനെയെയാണ് ഇന്നലെ രാവിലെ ചാലിയാർ പുഴയുടെ തീരത്ത് കൂടി അവശനിലയിൽ നടന്നുപോകുന്നത് കണ്ടത്. പ്രദേശവാസികൾ ഒച്ചവെച്ചതോടെ വളരെ സാവാകാശം സമീപത്തെ ആര്യവല്ല്യകാവ് ഭാഗത്തേക്ക് നീങ്ങിയിട്ടുണ്ട്. വനംവകുപ്പ് മയക്ക് വെടിവെച്ച് പിടികൂടി ആനക്ക് അടിയന്തര ചികൽസ നൽകി ഉൾക്കാട്ടിലേക്ക് അയക്കണമെന്നാണ് നിലമ്പൂർ കോവിലകത്തുമുറി നിവാസികളുടെ ആവശ്യം.
കോവിലകത്തുമുറിക്ക് സമീപം ചാലിയാർ പുഴയുടെ തീരത്ത് തമ്പടിച്ച മോഴയാന