kit

കാളികാവ്: ആമപ്പൊയിൽ മേഖല ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ കീഴിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി. വണ്ടൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഖാലിദ് നിർവഹിച്ചു. വിവിധ മതആഘോഷ വേളകളിലും ശിഹാബ് തങ്ങൾ റിലീഫ് സെൽ ഭക്ഷണ കിറ്റുകളും വസ്ത്ര കിറ്റുകളും വിതരണം നടത്താറുണ്ട്. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. നിസാർ തങ്ങൾ സ്വാഗതം പറഞ്ഞു. കാളികാവ് പഞ്ചായത്ത മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹൈദറാലി, പതിനാലാം വാർഡ് മെമ്പർ അബ്ദുട്ടി ഹാജി, വാർഡ് പ്രസിഡന്റ് സി.ടിഹംസ, കെ.വി.ഷഹിദ്, നജീബ് പൊറ്റയിൽ,ഇണ്ണിമാൻ പറമ്പത്ത്, ആഷിഖ്,എ.ലബീബ്, വാർഡ് ജനറൽ സെക്രട്ടറി ഒ.പി.സിദ്ദിഖ് നന്ദി പറഞ്ഞു. മദ്രസ്സ പൊതു പരീക്ഷയിൽ 5.7 10 ക്ലസ്സുകളിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.