
വണ്ടൂർ: പൗരത്വ ബിൽ അറബി കടലിൽ എന്ന മുദ്രാവാക്യമുയർത്തി തിരുവാലി പത്തിരിയാലിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പി.കെ.സബീർ ബാബു സ്വാഗതം പറഞ്ഞു.
എൻ.കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.വിജയകുമാർ, കെ.പ്രവിൽകുമാർ, അഡ്വ.പി.ഷീന, കെ.പി.മുനീർ, കെ.രാമൻകുട്ടി, ലെസ്ലി ബിജോയ്, ദിജി ചാലപ്പുറം എന്നിവർ നേതൃത്വം നല്കി. 100 കണക്കിന് സ്ത്രീകളും കുട്ടികളും പങ്കെടുത്തു.