
എടപ്പാൾ: ജീവിതശൈലീനിർണ്ണയ ക്യാമ്പും സ്ത്രീകൾക്കായി വിവ ക്യാമ്പും സംഘടിപ്പിച്ചു. ലോകാരോഗ്യ ദിന പ്രചരണ പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്ത്രീകളുടെ വിളർച്ച രോഗ പരിശോധനയും ജീവിത ശൈലീ രോഗനിർണ്ണയ ക്യാമ്പും നടന്നു. ആഹാരത്തിലും ജീവിതശൈലിയിലും മാറ്റം വരുത്താൻ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ബോധവത്ക്കരണവും നടന്നു. പാലപ്ര ജനകീയാരോഗ്യകേന്ദ്രത്തിന്റെ നേതൃത്യത്തിൽ സംഘടിപ്പിച്ച ലോകാരോഗ്യ ദിന പ്രചരണ പരിപാടിയിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശോഭനകുമാരി, രാജേഷ് പ്രശാന്തിയിൽ, ഹെൽത്ത് നഴ്സിന് സി.പി.ശാന്ത, പി.പി.രജിത, ഗിരിജ ഒ.പി എന്നിവർ പങ്കെടുത്തു. എന്റെ ആരോഗ്യം എന്റെ അവകാശം എന്നതാണ് ലോകാരോഗ്യ ദിന സന്ദേശം.