
ചങ്ങരംകുളം: സാമൂഹിക സാംസ്‌കാരിക ആരോഗ്യ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സ്പന്ദനമായ് മാറിയ മൂക്കുതല കക്കുയിൽ വാട്സ്ആപ്പ് കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.ലത്തീഫ്,എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.എം.റസാഖ്, ഫൈസൽ, രമേശ്, ബാലകൃഷ്ണൻ,നാസർ,റഫീഖ്, ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ദീൻ, മറ്റ് മെമ്പർമാരും പൊതുപ്രവർത്തകരും പ്രദേശവാസികളും പങ്കെടുത്തു. തുടർന്ന് നമസ്‌കാരത്തിന് ശിഹാബ് മൗലവി നേതൃത്വം നൽകി.