club

നിലമ്പൂർ: എരഞ്ഞിമങ്ങാട് ബ്ലൂസ്റ്റാർ ക്ലബും പ്രവാസി കൂട്ടായ്മയും സംയുക്തമായി മെഗാ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. എരഞ്ഞിമങ്ങാട് ഗ്രൗണ്ടിൽ നടന്ന സംഗമത്തിൽ അലി ശാക്കിർ മുണ്ടേരി മുഖ്യപ്രഭാഷണം നടത്തി. എരഞ്ഞിമങ്ങാട് മസ്ജിദുൽ അബീബക്കർ ഖത്വീബ് സാബിത് സഖാഫി, മസ്ജിദുൽ തഖ്വ ഖത്വീബ് മുഹമ്മദ് മൗലവി, ബ്ലൂസ്റ്റാർ രക്ഷാധികാരി ഹാരിസ് ആട്ടീരി, പ്രസിഡന്റ് നിസാം ആലുങ്ങൽ, സെക്രട്ടറി സി.ടി ഷിജു സംസാരിച്ചു. ബ്ലൂസ്റ്റാർ ക്ലബ് അംഗങ്ങളായ സി.ടി ജംഷീദ്, സി.ടി മുനീർ, ടി.അനസ്, കെ. റിഷിൻ, കെ. നിസാം, ടി.ശുഹൈബ്, കെ. അലി, ശാമിൽ, ജനീഷ്, ലത്തീഫ്, കെ.ജലീൽ, കെ.കെ.നവാസ് തുടങ്ങിയവർ നേതൃത്വം നൽകി. 2000ത്തോളം പേർ സമൂഹ നോമ്പ് തുറയിൽ പങ്കെടുത്തു.