d

വണ്ടൂർ: താഴെകോഴിപ്പറമ്പ് മൊണാലിസ വായനശാലയുടേയും കലാസാംസ്‌കാരിക വേദിയുടേയും ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. സൗഹൃദ കൂട്ടായ്മയിൽ ലൈബ്രറി കൗൺസിൽ നിലമ്പൂർ താലൂക്ക് സെക്രട്ടറി ജയപ്രകാശ്, സംസ്ഥാന സമിതി അംഗം ഭാസ്‌ക്കരൻ, മൊണാലിസ പ്രസിഡന്റ് എസ്. മഹേഷ് കുമാർ, ക്ലബിന്റെ രക്ഷാധികാരികളായ ചേംബർ ഓഫ് കൊമേഴ്സ് ജില്ല പ്രസിഡന്റ് ഡോ. ജോർജ് ജേക്കബ്, വണ്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.പി. ഗോപാലകൃഷ്ണൻ, സി.ഐ.ടി.യു ആർട്ടിസാൻസ് യൂണിയൻ ജില്ല സെക്രട്ടറി എം. മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.