
മലപ്പുറം: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്്മി പ്രവർത്തകർ മലപ്പുറത്ത് ഉപവാസ സമരം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ദിലീപ് മൊടപ്പിലാശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നാസർ മങ്കട, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷബീർ അലി മുല്ലവീട്ടിൽ, ബക്കർ കുണ്ടുപുഴക്കൽ, അഡ്വ. സി.എം.എ നാസർ, ഉമ്മർ തൽഹത്, വി.കെ.എം.അലി, സവാദ് അലിപ്ര, ഷമീർ കുറ്റൂർ, യൂത്ത് വിംഗ് പ്രസിഡന്റ് ഷമീറലി സംസാരിച്ചു.