
കാളികാവ്: കേരള നദ് വത്തുൽ മുജാഹിദിൻ അഞ്ചച്ചവിടി ശാഖയുടെ നേതൃത്വത്തിൽ മുസാബഖ ഖുർആൻ ക്വിസ് മത്സരവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.അഞ്ചച്ചവിടി മദ്രസ്സ ഹാളിൽ നടന്ന പരിപാടി മഹല്ല് ഖത്തീബ് കെ.പി.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.പന്ത്രണ്ടാം വയസ്സിൽ ഖുർആൻ മുഴുവനും മന:പാഠമാക്കിയ ഹാഫിദ് അർഷദ് ജാഫറിനെയാണ് ആദരിച്ചത്.ക്യാഷ് അവാർഡും മെമന്റോയും അർഷദിന് സമ്മാനിച്ചു. നേരത്തെ നിശ്ചയിച്ച സിലബസ് അടിസ്ഥാനത്തിലുള്ള ക്വിസ് മത്സര പരിപാടിയാണ് സംഘടിപ്പിച്ചത്.